നവര

 👉തനി🌱നാടൻ👈

ആഹാരം♻️ഔഷധമാണ്

👉👉👉♻️🌱♻️👈👈👈

➡️ നവര അഥവാ ഷാഷ്ഠികശാലി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന നവരയെക്കുറിച്ച് നോക്കാം. ഷാഷ്ഠികം അഥവാ 60, ശാലി എന്ന സംസ്കൃത പദത്തിന് അർത്ഥം അരി എന്നാണ്. ഷാഷ്ഠികശാലി പേരുപോലെതന്നെ👉 60 ദിവസം കൊണ്ട് വിളയുന്ന അരിയാണ്

'ആയുർ🕉️വേദ' ത്തിൽ വളരെ മുഖ്യമായ അരിയായി നവരയെ പ്രതിപാദിച്ചിരിക്കുന്നു. ഔഷധഗുണ സമ്പന്നമായ ധാന്യമായാണ് ആയുർവേദം നവരയെ കുറിച്ച് പറയുന്നത്. മുഖ്യമായും👉 ത്രിദോഷഹരമായി പറയുന്നു അതായത് വാതം പിത്തം കഫം എന്നിവയാലുണ്ടാകുന്ന ദോഷങ്ങളെ ഇല്ലാതാക്കുന്നതായി പറയുന്നു. നവര അരി ഉപയോഗിച്ചുള്ള കഞ്ഞി👉 (1) ശരീരത്തിൻറെ കാന്തി വർദ്ധിപ്പിക്കുന്നതിന് (2) ഞരമ്പ് സംബന്ധമായ തളർച്ച ബലക്ഷയം എന്നിവയിൽ നിന്നും മോചനം നേടുന്നതിന് സഹായകരമാണ്. (3) പേശികളുടെ ബലം വർദ്ധിപ്പിച്ച് ശരീരം പുഷ്ടിപ്പെടുന്നതിനും നവരയുടെ അരി ഉത്തമമാണ്.

നവര അരി രണ്ടുവിധത്തിലാണ് ഉള്ളത്  കറുപ്പും ചുവപ്പും. ഇതിൽ പ്രബലമായി ഉപയോഗിച്ചുവരുന്നത് കറുപ്പ് നവരയാണ്. കറുപ്പ് നവര അരി തവിടോടുകൂടി പാചകം ചെയ്തു കഴിക്കുന്നതാണ് ഉത്തമം. തവിടുകളയാത്ത അരി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക അതിനുശേഷം ഒരു ചെറിയ പാത്രം അരിക്ക് 6 ചെറിയ പാത്രം വെള്ളം എന്ന നിലയിൽ ചേർത്ത് cooker-ൽ  വേവിച്ചെടുക്കുക അഞ്ചോ ആറോ wistle മതിയാകും അതിനുശേഷം ഇറക്കിവെച്ച് നീരാവി സ്വാഭാവികമായും പോകുന്നതുവരെ വയ്ക്കുക. അതിനുശേഷം ഒരു ചെറിയ പാത്രം (glass) നാടൻ പശുവിന്റെ പാലും (നല്ല നാടൻ പാൽ ലഭ്യമായിലെങ്കിൽ തേങ്ങാപ്പാൽ ചേർക്കാവുന്നതാണ്; 👉 ഒരിക്കലും packet m-'ILL'-k  ഉപയോഗിക്കരുത്) ഒരു ചെറിയ തവി ചെറു ജീരകവും ചേർത്ത് വീണ്ടും കുറഞ്ഞ ചൂടിൽ ഒന്ന് തിളപ്പിക്കുക ഒരു ചെറിയ തവി പശുവിൻ നെയ്യ് അതിലേക്ക് ചേർത്ത് ഇറക്കി വയ്ക്കുക നല്ല ഒന്നാന്തരം ഔഷധക്കഞ്ഞി തയ്യാർ ആവശ്യാനുസരണം ഉപ്പ് ചേർത്ത് നാടൻ പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കുന്ന കറി ചേർത്തു കഴിക്കാൻ നല്ല രുചിയാണ്.

➡️

https://thaninaadankrishisamgham.blogspot.com

Comments